Habitat quality and edge area of fragments determine insect diversity in a heavily used landscape: Implications for forest landscape restoration

ശീർഷകം: കഠിനോപയോഗം കൊണ്ട് ശിഥിലീകൃതമായ വന ശകലങ്ങളുടെ പാരിസ്ഥിതിക ഗുണനിലവാരം വലിപ്പം ഇവ, ചുവട്ടടി പ്രാണികളുടെ ജൈവവൈവിധ്യത്തിൽ ചെലുത്തുന്ന സ്വാധീനവും, പാരിസ്ഥിതിക പുനസ്ഥാപനത്തിൽ ഈ അറിവിനുള്ള പ്രാധാന്യവും.

ലോകമാകമാനം നടക്കുന്ന വനശിഥിലീകരണവും, ശോഷണവും അവിടുത്തെ സസ്യ ജന്തുജാലങ്ങൾക്കും, വനവിഭവങ്ങളെ ഉപജീവനമാർഗ്ഗമാക്കുന്ന ജനവിഭാഗങ്ങൾക്കും കടുത്ത ഭീഷണികളാണ് ഉയർത്തുന്നത്. ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിച്ച ഭൂവിഭാഗങ്ങളെ പഠിക്കുന്നതിനായി അതാത് പ്രദേശങ്ങളിൽ അന്തർലീനമായ പാരിസ്ഥിതിക ധർമ്മങ്ങളെ (ecological processes) കുറിച്ച് മനസിലാക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ഭൂമുഖത്തു എറ്റവുമധികം കാണപ്പെടുന്ന ജന്തു വിഭാഗങ്ങളാണ് ഷഡ്പദങ്ങൾ. പാരിസ്‌ഥിതിക പ്രക്രിയകളുടെ കാതലായ ഘടകങ്ങളും ഈ പ്രാണിവർഗ്ഗങ്ങളാണ്. അതിനാൽ തന്നെ വിഭജനപ്രക്രിയവഴിയും (fragmentation) അല്ലാതെയും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രദേശങ്ങളിൽ നടപ്പാക്കുന്ന പാരിസ്ഥിതിക പുനസ്ഥാപനത്തിൻറെ (ecological restoration) ഫലങ്ങൾ അവലോകനം ചയ്യുന്നതിന് ഈ പ്രാണിവർഗങ്ങളുടെ സാന്നിധ്യവും, അവയുടെ വ്യാപനവും പഠിക്കേണ്ടത് സുപ്രധാനമാണ്. പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ അട്ടപ്പാടി കുന്നുകളിലെ വിഘടിത വനശകലങ്ങൾ ഇപ്പോൾ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ പുനസ്ഥാപിക്കപ്പെടുന്ന വന ശകലങ്ങളിൽ കാണപ്പെടുന്ന ചുവട്ടടി പ്രാണികളുടെ (epigeic insects) വിതരണത്തെ അടിസ്ഥാനമാക്കി അവിടെ നടക്കുന്ന പാരിസ്ഥിതിക പ്രക്രിയകളെ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വിധം വിഘടിക്കപെട്ട വനഭാഗങ്ങളിൽ ലഭ്യമായ ആവാസവ്യവസ്ഥയുടെ വലിപ്പം അതിൻറെ ഗുണമേന്മ എന്നിവയോട് ചുവട്ടടി പ്രാണികൾക്കും, അതേപോലെ തന്നെഅവിടെ കാണപ്പെടുന്ന പരദേശി ഉറുമ്പ് (invasive ants) ഇനങ്ങൾക്കുമുള്ള പ്രതികരണങ്ങളും, തദ്ദേശീയ പ്രാണികൾക്കുമേൽ പരദേശി ഉറുമ്പ്‌ ഇനങ്ങൾ ചെലുത്തുന്ന സ്വാധീനവും അറിയുക എന്നത് ഈ പഠനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളാണ്. വിഘടന പരമ്പരകളുടെ ഭാഗമായ വന പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്ന പാരിസ്ഥിതിക ഇടപെടലുകളുടെ തോത് അവലോകനം ചെയ്യുന്നതിനായി ഈ പ്രദേശങ്ങളുടെ കിഴക്ക്-പടിഞ്ഞാറൻ ചരിവുകളിൽ നിന്ന് പ്രാണികളെ കുഴികെണികൾ സ്ഥാപിച്ചു ശേഖരിക്കുകയുണ്ടായി. ആവാസവ്യവസ്ഥകളുടെ പാരിസ്ഥിതിക അതിർ വരമ്പുകൾ (ecotone) സസ്യ-ജന്തു വർഗങ്ങളുടെ സാമൂഹിക ഘടനയിലും എണ്ണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് അരിക് പ്രഭാവം (edge effects). ഈ പ്രതിഭാസം കാരണം പ്രാണികളുട ജൈവ വൈവിധ്യവും ഭക്ഷ്യ നിരകളുടെ (functional feeding guilds) ഗുണമേൻന്മയും വലീയ ശകലങ്ങളെ അപേക്ഷിച്ചുചെറിയ ശകലങ്ങളിൽ താരതമ്യേന കൂടുതൽ ആണ് എന്ന് കണ്ടെത്തി. മാത്രവുമല്ല ആവാസവ്യവസ്ഥയുടെ സ്ഥാനബന്ധിതമായ പ്രത്യേകതകൾക്കനുസരിച്ചു അവിടുത്തെ പ്രാണിസമൂഹത്തിന്റെ വിതരണത്തിലും വ്യതിയാനം കാണാൻ സാധിക്കുന്നു. ശിഥിലീകരണം മൂലം സസ്യജാലങ്ങളുടെ ഗുണമേന്മ കുറഞ്ഞ ചെറിയ വനശകലങ്ങളിൽ ആണ് മഞ്ഞ ചോനൽ (Anoplolepis gracilipes) എന്ന പരദേശി ഉറുമ്പ് അധികമായി ബാധിക്കുന്നത്. ഈ കണ്ടെത്തലുകൾ വഴിവെക്കുന്നത്, നാശോന്മുഖവും ചിന്നഭിന്നവുമാക്കപ്പെട്ട വനവിഭാഗങ്ങൾ അവിടുത്തെ പ്രാണി സമൂഹത്തിനുമേൽ ചെലുത്തുന്ന സ്വാധിനം പഠിക്കേണ്ടത്ഫലപ്രദമായ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും, ശിഥിലമാക്കപ്പെട്ട വന വിഭാഗങ്ങളിലെ പാരിസ്ഥിതിക പ്രക്രിയകളെ പുനർജീവിപ്പിക്കുന്നതിനും നിർണ്ണായകമാണ് എന്നതിലേക്കാണ്.

留言 (0)

沒有登入
gif